കാസര്‍കോട്: (2020 March 09, www.samakalikamvartha.com)ജില്ല യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷനായി ബി പി പ്രദീപ് കുമാറിനെ തെരെഞ്ഞെടുത്തു. ദേശീയ നേതൃത്വം നടത്തിയ സംഘടന തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് നടന്നത്. ഔണ്‍ലൈനില്‍ കൂടിയാണ് വേട്ടെടുപ്പ് നടന്നത്. ഐ ഗ്രൂപ്പിലെ മനാഫ് നുള്ളിപ്പാടിയെയാണ് പ്രദീപ് കുമാര്‍ പരാജയപ്പെടുത്തിയത്. കാസര്‍കോട്ട് ആദ്യം പ്രസിഡണ്ട് സ്ഥാനത്തേക്ക് നോമിനേഷന്‍ നല്‍കിയ മനാഫ് നുള്ളിപ്പാടിയുടെ പത്രിക തള്ളിയിരുന്നുവെങ്കിലും അപ്പീലില്‍ സ്വീകരിച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്. അതേസമയം കെ.എസ്.യു മുന്‍ ജില്ലാ പ്രസിഡണ്ടുമാരായ ജോമോന്‍ ജോസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായും നോയല്‍ ടോമിന്‍ ജോസഫ് സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കെ ആര്‍ കാര്‍ത്തികേയന്‍, ടി രാഗേഷ്, സത്യനാഥന്‍ പാത്രവളപ്പില്‍, എം ഇസ്മാഈല്‍, സി കെ സ്വരാജ്, ടി കെ ഷജിത്ത്, ഷുഹൈബ് ബിന്‍ സുബൈര്‍, കെ ജയപ്രകാശന്‍ എന്നിവരാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാര്‍.
കോടോം ബേളൂര്‍ പറക്കളായി സ്വദേശിയാണ് പ്രദീപ് കുമാര്‍. കെ.എസ്.യു താലൂക്ക് താലൂക്ക് ഭാരവാഹി, ജില്ലാഉപാധ്യക്ഷന്‍, ജില്ലാ അധ്യക്ഷന്‍ എന്നീ നിലയില്‍ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചു.
പൂരക്കളി മറത്തു കളി പണിക്കരായി നിരവധി ക്ഷേത്രങ്ങളിലും കഴകങ്ങളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. കൂടാതെ കേരള സ്റ്റേറ്റ് പൂരക്കളി അക്കാദമി മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പറക്കളായി ചേമന്തോട്ടെ വ്യാപാരി നാരായണന്റെയും, അങ്കണവാടി വര്‍ക്കര്‍ ഇന്ദിരയുടെയും മകനാണ്.
0 التعليقات: