പിലിക്കോട്: ജി.എച്ച്.എസ്.എസ് പിലിക്കോട് എന്‍.എസ്.എസ് യൂണിറ്റും രുധിര സേന കാസര്‍കോടും സംയുക്തമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
പി.ടി.എ പ്രസിഡന്റ് പി സുധാകരന്‍ രക്തദാനം ചെയ്തു ഉദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ചര്‍ജ് മനോജ് കണിച്ചുകുളങ്ങര, ഹെഡ്മാസ്റ്റര്‍ കെ.ജി സനല്‍ ഷാ, എന്‍. എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അഞ്ജലി പി.വി എന്നിവര്‍ സംബന്ധിച്ചു.
ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സംഗീതയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പരിപാടിക്ക് നേതൃത്വം വഹിച്ചു. കാസര്‍കോട് രുധിരസേനാ ഭാരവാഹികളായ സുധീഷ്.പി.വി, സുഭാഷ്, സ്‌നേഹലത പി.വി എന്നിവര്‍ പങ്കെടുത്തു. രക്തദാനം നടത്തിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കി
0 Comments