Wednesday, 29 January 2020

ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കര്‍ണ്ണാടക ആര്‍.ടി.സി ബസിടിച്ച് യുവാവ് മരിച്ചു



കാസര്‍കോട്: (2020 Jan 29, Samakalikam Vartha) മഞ്ചേശ്വരത്ത് ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കര്‍ണ്ണാടക ആര്‍.ടി.സി ബസിടിച്ച് ഭര്‍ത്താവ് മരിച്ചു. ഭാര്യയെ ഗുരുതര പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ചത്തൂര്‍ സ്വദേശി ലോകേഷാ(31)ണ് മരിച്ചത്. മഞ്ചേശ്വരം സന്ധ്യ ഗ്യാരേജിന് സമീപം ബുധനാഴ്ച രാവിലെയാണ് അപകടം. അമിതവേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ടാണ് അപകടം. കാല്‍നടക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടേ ബൈക്കിലിടിക്കുകയായിരുന്നു. ലോകേഷ് അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഭാര്യ ശൈലജ ഗുരുതര നിലയില്‍ മംഗളൂരുവില്‍ ചികിത്സയിലാണ്. അപകടത്തില്‍ വഴിയാത്രക്കാരനായ രവിക്കും പരിക്കുണ്ട്. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി. അശ്രദ്ധയില്‍ വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ക്കെതിരേ കേസെടുത്തു.


SHARE THIS

Author:

0 التعليقات: