കാസര്‍കോട്: (2020 Jan 29, Samakalikam vartha)ഭാര്യയോട് പിണങ്ങി വിഷം കഴിച്ചതിനെ തുടര്‍ന്ന് അവശനിലയില്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ സലീമിന്റെ മകന്‍ മുഹമ്മദ് ഹബീബ് (23) ആണ് മരിച്ചത്. കഴിഞ്ഞ 23 ന് രാത്രിയാണ് ഹബീബ് വീട്ടില്‍ വെച്ച് എലിവിഷം കഴിച്ചതെന്ന് പൊലീസ് പറയുന്നു. അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആദ്യം ചെങ്കളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതോടെ 26ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചൊവ്വാഴ്ച്ച രാത്രിയോടെയാണ് മരിച്ചത്. ഭാര്യ കര്‍ണാടക സ്വദേശിനി ഫര്‍സാനയുമായി വഴക്കുണ്ടായിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് ഫര്‍സാന അവളുടെ വീട്ടിലേക്ക് പോയിരുന്നു. ഇന്‍ക്വസ്റ്റ് നടത്തുന്നതിന് എസ്.ഐ ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ പൊലീസ് കൊച്ചിയിലേക്ക് പോയി. സുബൈദയാണ് ഹബീബിന്റെ ഉമ്മ. സലീന, നാസിമ, റിയാസ് എന്നിവര്‍ സഹോദരങ്ങളാണ്. ഇവര്‍ക്ക് 40 ദിവസം പ്രായമുള്ള ആണ്‍കുട്ടിയുണ്ട്.
0 Comments