tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കേരള ജനകീയ കൂട്ടായ്മയുടെ ലോങ്ങ് മാര്‍ച്ചിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: (2020 Jan 30, Samakalikam vartha)കേരള ജനകീയ കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കേരള ജനകീയ ലോങ്ങ് മാര്‍ച്ച് സംഘടിപ്പിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭരണഘടന വിരുദ്ധമായ പൗരത്വ നിയമ നടപടികള്‍ക്കെതിരെ ജസ്റ്റിസ് കമാല്‍പാക്ഷ മുഖ്യരക്ഷാധികാരിയായി ടി.എ മുജീബ് റഹ്മാന്‍ ജാഥ ക്യാപ്റ്റന്‍ ആയി സംഘടിപ്പിക്കുന്ന ലോങ്ങ് മാര്‍ച്ച് ഫെബ്രവരി ഒന്നിന് ഉപ്പളയില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്ത് രാജ്ഭവന്‍ മാര്‍ച്ചോട് കൂടി പര്യവസാനിക്കും. കേരള ജനകീയ ലോങ്ങ് മാര്‍ച്ചിന്റെ പോസ്റ്ററിന്റെ പ്രകാശനം അതിഞ്ഞാല്‍ ജമാഅത്ത് പരിസരത്ത് സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ടും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ജനകീയ കൂട്ടായ്മ ജില്ല ജനറല്‍ കണ്‍വീനര്‍ സികെ നാസര്‍ കാഞ്ഞങ്ങാടിന് നല്‍കി നിര്‍വ്വഹിച്ചു. സംയുക്ത ജമാഅത്ത് ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ജനകീയ കൂട്ടായ്മ ജില്ല പ്രസിഡണ്ട് സിസ്റ്റര്‍ ജയആന്റോ മംഗലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments