Tuesday, 28 January 2020

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ നൃത്തം ചെയ്ത് കാസര്‍കോടിന്റെ കലാകാരിയും

കാസര്‍കോട്: (2020 Jan 28, Samakalikam Vartha)റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ 'മിനിസ്ട്രി ഓഫ് കള്‍ചര്‍ ഇന്ത്യ' സഘടിപ്പിച്ച റിപ്പബ്ലിക്ദിനാഘോഷ പരിപാടിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് വിളക്ക് നൃത്തം അവതരിപ്പിച്ചത് കാസര്‍കോട് ചെര്‍ക്കള പാടി സ്വദേശിനി സഹന.എ. കേരളത്തില്‍ നിന്നും വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ ഈ അപൂര്‍വ അംഗീകാരം ഇതുവരെ ലഭിച്ചിട്ടുളളൂ. കുട്ടിക്കാലം മുതലേ കലാ കായിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായ സഹന ഇപ്പോള്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവയില്‍ ജില്ലാ തലത്തിലും 2016 ല്‍ ജില്ലാതലത്തില്‍ നാടകത്തില്‍ ബെസ്റ്റ് അക്ട്രസ് ആയ സഹന സംസ്ഥാന തലത്തില്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ തയ്‌ക്വോന്‍ഡോ മത്സരത്തിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തയ്‌ക്വോന്‍ഡോ ചാമ്പ്യന്‍ഷിപ്പിലും രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. ഇത്തവണത്തെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ തെരുവ് നാടകത്തില്‍ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. കോളേജ് എന്‍ സി സി കേഡറ്റ് കൂടിയായ സഹന പാടി സ്വദേശികളായ സുരേന്ദ്രന്‍, ഹൈമാവതി ദമ്പതികളുടെ മകളാണ്. സഹോദരന്‍ സോനു സുരേന്ദ്രന്‍.

SHARE THIS

Author:

0 التعليقات: