മംഗളൂരു: (2020 Jan 20, Samakalikam Vartha)നഗരത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകേണ്ട ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തിന് ബോംബ് ഭീഷണി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബോംബുവച്ചിട്ടുണ്ടെന്ന വാര്‍ത്ത പരന്നതോടെ യാത്രക്കാരല്ലാം പരിഭ്രാന്തരായി ഇറങ്ങിയോടാനുള്ള ശ്രമവും നടന്നു. ടേക്ക് ഓഫിന് ശേഷമാണ് വിമാനത്തില്‍ ബോംബുണ്ടെന്ന കാര്യം എയര്‍ ട്രാഫിക് കണ്‍ട്രോളിന് വിവരം ലഭിച്ചത്. ഇതേ തുടര്‍ന്ന് പുറപ്പെട്ട വിമാനം തിരികെ വിളിച്ചു. ഇതേ തുടര്‍ന്ന് അധികൃതര്‍ വിമാനത്തിനുള്ള വിശമായ പരിശോധന നടത്തി. നേരത്തെ ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എല്ലാ വിമാനങ്ങളും കടുത്ത സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. അതിനിടേയാണ് വിമാനത്തില്‍ ബോംബെന്ന വാര്‍ത്ത പരന്നത്. ഈ രണ്ട് സംഭവത്തിനും പിന്നില്‍ ഒരാളോ അല്ലെങ്കില്‍ ഒരേ വ്യക്തികളോ തന്നെയാണ് എന്ന നിഗമനത്തിലാണ് കര്‍ണാടക പൊലീസ്. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടു.
0 Comments