tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ക്ഷേത്രാചാരക്കാരനെ തേടി ഭാഗ്യദേവത; പൗര്‍ണമി ലോട്ടറിയുടെ 70 ലക്ഷം രൂപ ഒന്നാം സമ്മാനം

കാലിക്കടവ്(കാസര്‍കോട്): (2020 Jan 20, Samakalikam Vartha)ക്ഷേത്രാചാരക്കാരനെ തേടി വീണ്ടും ഭാഗ്യദേവതയെത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഞായറാഴ്ച നറുക്കെടുത്ത പൗര്‍ണമി ലോട്ടറിയുടെ ഒന്നാംസ്ഥാനമായ 70 ലക്ഷം രൂപയാണ് പിലിക്കോട് ചന്തേര സ്വദേശിയായ എം.വി ഗോവിന്ദനെ തേടിയെത്തിയത്. ചെറുവത്തൂരിലെ ഹോള്‍സെല്‍ ഷോപ്പില്‍ നിന്നാണ് പൗര്‍ണമി ലോട്ടറിയുടെ ആര്‍.സി 745266 ടിക്കറ്റ് എടുത്തത്. ചന്തേര ചെമ്പിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രവര്‍ത്തിക്കാരനായ ഇദ്ദേഹം ഇരുവര്‍ഷത്തിലേറെയായി തുടര്‍ച്ചയായി ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. നേരത്തെ ഭൂട്ടാന്‍ ലോട്ടറികളില്‍ ഒരുലക്ഷം രൂപവരെ സമ്മാനമായി ലഭിച്ചിരുന്നു. പലതവണകളിലായി അയ്യായിരം രൂപകളും സമ്മാനങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പിലിക്കോട് കാര്‍ഷീക ഗവേഷണ കേന്ദ്രത്തില്‍ വിരമിച്ചതിന് ശേഷം ദിവസവും ലോട്ടറിയെടുത്ത് വരുന്നുണ്ട്. ദിവസം അഞ്ഞൂറു രൂപയ്ക്ക് വരെ ലോട്ടറിയെടുക്കും. സമ്മാനര്‍ഹമായ ടിക്കറ്റ് തിങ്കളാഴ്ച രാവിലെ പിലിക്കോട് സഹകരണ ബാങ്കിന്റെ കാലിക്കടവ് ബ്രാഞ്ചില്‍ ഏല്‍പിച്ചു. ബാങ്ക് പ്രസിഡന്റ് എ.വി ചന്ദ്രന് ടിക്കറ്റ് കൈമാറി. ഭാര്യയും മൂന്നുമക്കളുമുള്ള ഗോവിന്ദന്‍ കടങ്ങള്‍ വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ഇനി.

Post a Comment

0 Comments