കാസര്‍കോട്: (2020 March 02, www.samakalikamvartha.com)മലയോര ഹൈവേയുടെ വികസനത്തിന് ഒട്ടേറെ പദ്ധതികള്‍ വിഭാവനം ചെയ്ത ജോസഫ് കനകമൊട്ട(92) അന്തരിച്ചു. തിങ്കളാഴ്ച രാവിലെ മാലക്കല്ലിലെ സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. കോട്ടയം ഏറ്റുമാനൂര്‍ സ്വാദേശിയായിരുന്നു. കാഞ്ഞങ്ങാട് കാണിയൂര്‍ റെയില്‍വേ പാത,കാഞ്ഞങ്ങാട് ചെന്നൈ ദേശീയപാത, കന്യാകുമാരി ഗോകര്‍ണ്ണം ടൂറിസ്റ്റ് ഹൈവേ തുടങ്ങിയവ ഉള്‍പ്പെടെയുള്ള മലയോരത്തിന്റെ ഒട്ടേറെ വികസനപ്രവര്‍ത്തനങ്ങളുടെ ഉപജ്ഞാതാവ് കൂടിയായിരുന്നു. 2016ല്‍ കനകമൊട്ടയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കികൊണ്ട് മലയോര ഹൈവേക്കായി പിണറായി സര്‍ക്കാര്‍ 3500 കോടി രൂപ അനുവദിച്ചു.
ഭാര്യ: ഏലിയാമ്മ. മക്കള്‍: വല്‍സമ്മ ജോസഫ്, ജോളി ജോസഫ്, ജെസി ജോസഫ്, സന്തോഷ് ജോസഫ്, സത്യന്‍ ജോസഫ്, പ്രകാശ് ടി.ജെ. മരുമക്കള്‍: ലൂയിസ് മാത്യു, സാലി, ഒ.കെ.തോമസ്, ജെയ്‌സി, ഡെയ്‌സി മാത്യു.
0 التعليقات: