ന്യൂഡല്‍ഹി: (2020 March 03, www.samakalikamvartha.com)അപ്രതീക്ഷിത നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ താത്കാലികമായി ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുള്ളത്.
ഇതേപ്പറ്റിയുടെ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഫോളോചെയ്യുന്ന പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള ലോകനേതാക്കളില്‍ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററില്‍ 53.3 മില്ല്യണും, ഫേസ്ബുക്കില്‍ 44 മില്ല്യണും ഇന്‍സ്റ്റാഗ്രാമില്‍ 35.2 മില്ല്യണും യൂട്യൂബില്‍ 4.5 മില്ല്യണും ഫോളോവേഴ്‌സ് ഇന്ത്യന്‍ പ്രധാനമന്ത്രിക്കുണ്ട്. സോഷ്യല്‍ മീഡിയ ഏറ്റവും ശക്തമായി ഉപയോഗിച്ചികൊണ്ടാണ് 2014 ലും, 2019 ലും മോദിയും ബി.ജെ.പിയും അധികാരത്തിലേക്ക് വരുന്നതും.
0 Comments