
ബദിയഡുക്ക: (2020 March 05, www.samakalikamvartha.com)നവജീവന്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ പെര്‍ഡാലയിലെ എന്‍.എസ്.എസ്. യൂണിറ്റും ബദിയഡുക്ക ജനമൈത്രി പോലീസും ചേര്‍ന്ന് നടപ്പിലാക്കുന്ന ബദിയഡുക്ക കൊറഗ കോളനി വികസന പദ്ധതിയുടെ ഭാഗമായി കോളനിയിലെ മുഴുവന്‍ വീടുകളിലും കട്ടില്‍ വിതരണം ചെയ്തു. ഓരോ വീടുകള്‍ക്കും ഒരു കട്ടിലും പായയ്ക്ക് പകരം ഉപയോഗിക്കാവുന്ന കാര്‍പെറ്റ്, രണ്ട് തലയിണകള്‍, ബെഡ്ഷീറ്റ് എന്നിവയാണ് വിതരണം ചെയ്തത്.കോളനിയിലെ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട നവി മുംബെയില്‍ താമസിക്കുന്ന മലയാളിയും മകളും നേതൃത്വം നല്‍കുന്ന മനുഷ്യ സ്‌നേഹികളുടെ കൂട്ടായ്മയാണ് ഇതിനാവശ്യമായ 1.76 ലക്ഷം രൂപ നല്‍കിയത്. കൊറഗ കോളനിയിലെ എം.ജി.എല്‍.സി സ്‌കൂളില്‍ വെച്ച് നടന്ന ചടങ്ങ് ഡി.വൈ.എസ്.പി ഹസൈനാര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ് ശ്രീകൃഷ്ണ എം. അധ്യക്ഷത വഹിച്ചു. ബദിയഡുക്ക എ സ്.ഐ.അനീഷ് സ്വാഗതവും ജനമൈത്രി പോലീസ് ഓഫീസര്‍ അനൂപ് നന്ദിയും പറഞ്ഞു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീനാഥ് പദ്ധതി വിശദീകരണം നടത്തി. ജില്ലാ ട്രൈബല്‍ ഓഫീസര്‍ അനന്തകൃഷ്ണന്‍, ഊരുകൂട്ടം മൂപ്പത്തി വിമല, രാമ ബദിയഡുക്ക, ബാലകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
0 Comments