കണ്ണൂര്‍: (2020 March 05, www.samakalikamvartha.com)പാനൂരില്‍ ബൈക്കില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ത്ഥിനി മരിച്ചു. സെന്‍ട്രല്‍ പുത്തൂര്‍ എല്‍ പി സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥിനി കല്ലുവളപ്പിലെ പുതിയ പറമ്പത്ത് സത്യന്റെയും പ്രനിഷയുടെയും മകള്‍ അന്‍വിയ(7) ആണ് മരണപ്പെട്ടത്. വ്യാഴാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ ചെണ്ടയാട് ഗുരുദേവ സ്മാരകം യു.പി സ്‌കൂളിന് സമീപമാണ് അപകടം നടന്നത്. അമ്മാവനൊത്ത് ബൈക്കില്‍ സ്‌കൂളിലേക്ക് പോകവെയാണ് സംഭവം.
ഗുരുദേവ സ്മാരകത്തിനു സമീപത്തെ വളവില്‍ നിന്നും അമിത വേഗത്തിലെത്തിയ ടിപ്പര്‍ ലോറി ബൈക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയുടെ പിന്‍ഭാഗം കൊണ്ട് ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അടിയുടെ ആഘാതത്തില്‍ കുട്ടി തലയടിച്ച് തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാനൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വാഹനമോടിച്ച അമ്മാമന്റെ പരിക്ക് ഗരുരുതരമല്ല. പാനൂര്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സഹോദരന്‍: അന്‍വിന്‍.
0 Comments