Sunday, 1 March 2020

അസുഖത്തെതുടര്‍ന്ന് ചികില്‍സയിലായിരുന്ന സി.പി.എം നഗരസഭാംഗം മരിച്ചു



കാഞ്ഞങ്ങാട്: (2020 March 01, www.samakalikamvartha.com)അസുഖം മൂലം ചികില്‍സയിലായിരുന്ന നഗരസഭാ കൗണ്‍സിലര്‍ മരണപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പത്തി രണ്ടാം വാര്‍ഡായ കുറുന്തൂറിലെ കൗണ്‍സിലര്‍ എം.രമണി (42) ആണ് മരിച്ചത്. സി.പി.എം വാര്‍ഡ് പ്രതിനിധിയായിരുന്നു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെ നാളുകളായി ചികിത്സയില്‍ ആയിരുന്നു. ശനിയാഴ്ച അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍  പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച  രാവിലെ മരണപ്പെട്ടു. നീലേശ്വരം മുണ്ടോമട്ടിലെ  തൈമട്ട കണ്ണന്‍  നാരായണി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്:  ബാബു. മക്കള്‍: വിപിന്‍രാജ് (മാരുതി ഷോറൂം കാഞ്ഞങ്ങാട് ), ബിജിന ബാബു (നഴ്‌സിങ് വിദ്യാര്‍ഥി, ലക്ഷ്മി മേഘന്‍ ഹോസ്പിറ്റല്‍ കാഞ്ഞങ്ങാട്). സഹോദരന്‍: രാജീവന്‍.  മൃതദേഹം കാഞ്ഞങ്ങാട് നഗരസഭ ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം ഉച്ചയോടെ കരുവളത്തെ പൊതു ശ്മശാനത്തില്‍.


SHARE THIS

Author:

0 التعليقات: