tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാലാ: പുതുവർഷ ദിനത്തിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. സഹ യാത്രികനു പരുക്ക്. പുതുപ്പള്ളി എള്ളുകാലാ മാടയ്ക്കൽ രാധാകൃഷ്ണന്റെ (അനിയൻകുഞ്ഞ്) മകൻ എം.ആർ.വിഷ്ണു (22) ആണു മരിച്ചത്.

പരുക്കേറ്റ സഹയാത്രികൻ പാമ്പാടി മീനടം കുരിയക്കാട്ട് അരുൺ (22) പാലാ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. ഭരണങ്ങാനം – ഇടമറ്റം റോഡിൽ വിലങ്ങുപാറയിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു അപകടം. ഇരുവരും വാഗമണ്ണിൽ പോയ ശേഷം മടങ്ങുകയായിരുന്നു.

മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ ബൈക്ക് എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.വിഷ്ണുവിന്റെ സംസ്കാരം ഇന്ന് 3.30ന്. മാതാവ്: സതിയമ്മ. സഹോദരൻ: വിനീത്.

Post a Comment

0 Comments