tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

സ്റ്റേഷൻ മതിലിൽ ചിത്രങ്ങൾ വരച്ച് പ്രിൻസിപ്പൽ എസ്ഐയും സംഘവും

എടത്വ: അപകട ബോധവൽക്കരണം ലക്ഷ്യമിട്ടുള്ള എടത്വ പ്രിൻസിപ്പൽ എസ്ഐയുടെ ചിത്രരചന ശ്രദ്ധേയമായി. എടത്വ പൊലീസ് സ്റ്റേഷന്റെ മുന്നിലെ മതിലുകളിലാണ് അപകടമുന്നറിയിപ്പ് നൽകിയുള്ള ചിത്രരചന. അപകട ദുരിതങ്ങൾ, ഹെൽമറ്റ് ധരിക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും യാത്ര ചെയ്യുക തുടങ്ങിയവമൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകൾ ഇതെല്ലാം ചിത്രങ്ങളിലൂടെ വരച്ചുചേർത്തിട്ടുണ്ട്. 5 അടി ഉയരത്തിലും 5 അടി വീതിയിലും 20ൽ അധികം ചിത്രങ്ങളാണ് വരച്ചത്. ചിത്രകലാകാരൻ കൂടിയായ പ്രിൻസിപ്പൽ എസ്ഐ സെസിൽ ക്രിസ്റ്റിൻ രാജ്, എസ്ഐമാരായ ശൈലേഷ് കുമാർ, ഗോപൻ, സീനിയർ സിപിഒ ഗോപകുമാർ, സിപിഒ വിഷ്ണു എന്നിവരാണ് ചിത്രം വരച്ചത്.
അമ്പലപ്പുഴ–തിരുവല്ല സംസ്ഥാന പാതയിൽ ഒട്ടേറെ വാഹനാപകടങ്ങളാണ് ഉണ്ടാകുന്നത്. 90 % അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിങ് മൂലമാണ്. പറഞ്ഞു മനസ്സിലാക്കിയിട്ടു കാര്യമില്ല എന്നു വന്നതോടെ എസ്ഐയുടെ മനസ്സിൽ തെളിഞ്ഞ ആശയമാണ് ചിത്രം വരയ്ക്കുക എന്നത്. ഈ ആശയത്തിനു പിന്നിൽ പച്ച ആശുപത്രിയിലെ ഫാർമസിസ്റ്റ് റൂത്ത് ആണെന്ന് എസ്ഐ പറയുന്നു. റൂത്ത് ഓടിച്ചിരുന്ന സ്കൂട്ടർ മതിലിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിയ റൂത്തിനെ ശാസിച്ചു. ഇതിനിടെ പറഞ്ഞതാണ് എത്ര പറഞ്ഞാലും മനസ്സിലാകില്ല, ഇനി മതിലിൽ എഴുതിവയ്ക്കാം എന്ന്. ഇതാണ് പിന്നീട് ചിത്ര രചനയിൽ എത്തിയത്. ഇതിനായി റൂത്ത് തന്നെ കുറച്ച് പെയിന്റ് എത്തിച്ചു. ചിത്രം വരച്ചു തുടങ്ങിയപ്പോൾ ഒട്ടേറെപ്പേർ പെയിന്റുമായി എത്തിയതോടെ രചന വിപുലമാക്കി.

Post a Comment

0 Comments