തൃക്കരിപ്പൂര്‍: (2020 Jan 22, Samakalikam Vartha)മലയാള സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് തൃക്കരിപ്പൂരിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മുകുന്ദന്‍ ആലപ്പടമ്പന്‍. സിനിമാ പാട്ടെഴുത്തില്‍ വേറിട്ട ശൈലിയും ശ്രവിതാക്കളില്‍ പുത്തന്‍ അനുഭവവും പകര്‍ന്നു സിനിമാ പിന്നണിയിലേക്ക് ചുവടു വച്ചിരിക്കുകയാണ് മുകുന്ദന്‍. നന്ദഗോപനെന്ന യുവ സംവിധായകന്റെ 'പത്രോസിന്റെ പത്ത് പ്രമാണ ' ങ്ങളിലൂടെയാണ് സിനിമാ ഗാനരചയിതാവായി മുകുന്ദന്റെ രംഗ പ്രവേശം. മലയാളിയുടെ രചനക്ക് ചാര്‍ലി ആമോന്‍ എന്ന ഇറ്റാലിയന്‍ സംഗീതജ്ഞന്‍ ഈണമിടുന്നു. മുകുന്ദന്റെ രണ്ടു പാട്ടുകള്‍ ചിത്രത്തിലുണ്ട്. 21 മിനുട്ട് ദൈര്‍ഘ്യമുണ്ട് പാട്ടുകള്‍ക്ക്. 21 രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയെന്നത് പ്രത്യേകതയുമുണ്ട്. കര്‍ണാടിക് , ഹിന്ദുസ്ഥാനി വിഭാഗങ്ങളിലെ സിന്ധു ഭൈരവി, ദേശ്, ശങ്കരാഭരണം, ഡര്‍ബാരി, മലയ മരുതം, ആഭോഗി, ഹര ഹരപ്രിയ, പഹാഡി തുടങ്ങി 21 രാഗങ്ങള്‍. പത്രോസിന്റെ പത്ത് പ്രമാണങ്ങളിലെ ധൈര്യവും പരീക്ഷണവുമാണ് മുകുന്ദന്‍. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രധാന്യം നല്‍കുന്ന ചിത്രം കണ്ണൂരിലും വാരണാസിയിലുമായി ചിത്രീകരണം നടത്തും. കേരള കൗമുദി ദിനപത്രത്തിന്റെ ലേഖകനാണ് മുകുന്ദന്‍.
0 Comments