tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

അധ്യാപിക രൂപശ്രീയുടെ ദുരൂഹമരണം; വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

കാസര്‍കോട്: (2020 Jan 21, Samakalikam Vartha)കുമ്പള കോയിപ്പാടി കടപ്പുറത്ത് അധ്യാപിക ബി.കെ രൂപശ്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് തേടി. മരണത്തിലെ ദുരൂഹത നീക്കണമെന്നും കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ ആവശ്യപ്പെട്ടു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. അതിനിടേ മരണത്തിലെ ദുരൂഹത നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. സംഭവം കൊലപാതകമെന്നാണ് ബന്ധുക്കളും ആരോപിക്കുന്നത്. ആരോപണ വിധേയനായ അധ്യാപകനെ വിട്ടയച്ചതില്‍ പരക്കെ പ്രതിഷേധമുണ്ട്. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് അധ്യാപകന്‍ രൂപശ്രീക്കൊപ്പമുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.

Post a Comment

0 Comments