tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ബാലാമണിയ്ക്ക് കൈതാങ്ങാകാന്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയത് തട്ടുകട

 പിലിക്കോട്: (2020 Jan 21, Samakalikam Vartha)നിര്‍ധനയായ ബാലാമണിയ്ക്ക് കൈതാങ്ങായത് പിലിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍. കഴിഞ്ഞ നവംബറില്‍ സ്‌കുള്‍ ആതിഥ്യമരുളിയ ജില്ലാ കായിക മേള മൈതാനിയില്‍ എന്‍.എസ്.എസ്. വളണ്ടിയര്‍മാര്‍ തട്ടുകട നടത്തിയിരുന്നു. നിര്‍ധനര്‍ക്ക് ഒരു സഹായം എന്ന ലക്ഷ്യം വെച്ചാണ് അത് നടത്തിയത്. അതില്‍ നിന്ന് കിട്ടിയ തുക കൊണ്ടാണ് ബാലാമണിയ്ക്ക് തയ്യല്‍ മെഷീന്‍ നല്‍കിയത്. കഴിഞ്ഞ ആഴ്ച കിടപ്പു രോഗികളുടെ സംഗമത്തില്‍ അവര്‍ക്ക് അരിയും സാധനങ്ങളും അഞ്ചു കിറ്റുകളും നല്‍കിയിരുന്നു. പിലിക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ ഉപജീവനം പരിപാടിയുടെ ഭാഗമായി ഏച്ചിക്കൊവ്വല്‍ വായനശാലയില്‍ വച്ച് നടന്ന ചടങ്ങില്‍ എം.ബാലാമണിക്ക് തയ്യല്‍ മെഷീന്‍ നല്‍കി. പി.ടി.എ പ്രസിഡന്റ് പി സുധാകരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വാര്‍ഡ് മെമ്പര്‍ ടി.ടി.ഗീത ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ് കോഴിക്കോട് മേഖലാ കണ്‍വീനര്‍ മനോജ് കുമാര്‍ കണിച്ചുകുളങ്ങര, പ്രോഗ്രാം ഓഫീസര്‍ അഞ്ജലി.പി.വി, ബാലചന്ദ്രന്‍ ടി.ടി, ഏച്ചിക്കൊവ്വല്‍ ജനകീയ വായനശാല പ്രസിഡന്റ് കമലാക്ഷന്‍, സെക്രട്ടറി വിനയന്‍ എന്നിവര്‍ സംബന്ധിച്ചു.


Post a Comment

0 Comments