Friday, 28 February 2020

ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വീണ്ടും ഭൂചലനം

ഇടുക്കി: (2020 Feb 28, www.samakalikamvartha.com)ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് വീണ്ടും ഭൂചലനം. ഡാമിന്റെ പരിസര പ്രദേശത്താണ് രാത്രി 7.43ഓടെയാണ് ഭൂചലനമുണ്ടായത്. അതേസമയം തീവ്രത വിലയിരുത്തി വരികയാണെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
വ്യാഴാഴ്ച രാത്രിയിലും ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്പനമുണ്ടായെന്ന് നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
 ഭൂചലനത്തില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് കെഎസ്ഇബി അധികൃതരും ജില്ലാ ഭരണകൂടവും വ്യക്തമാക്കി.


SHARE THIS

Author:

0 التعليقات: