tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

എയര്‍പോര്‍ട്ടിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും മാത്രം പ്രവേശനം


മലപ്പുറം: (2020 March 14, www.samakalikamvartha.com)കരിപ്പൂര്‍ എയര്‍പോര്‍ട്ടിലേക്ക് സന്ദര്‍ശകരുടെ നിയന്ത്രണം ആരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ കൊണ്ടോട്ടി, കരിപ്പൂര്‍ പോലിസ് സ്‌റ്റേഷന് കീഴിലായി എയ്ഡ് പോസ്റ്റ് ആരംഭിച്ചു. ഹജ്ജ് ഹൗസ്, മേലങ്ങാടി ജംഗ്ഷന്‍, കുമ്മിണി പറമ്പ് റോഡില്‍ വാഹനത്തിലെ ആളുകളെ നിയന്ത്രിക്കും. ഡ്രൈവറെ മാത്രമേ വിമാന താവളത്തിലേക്ക് അയക്കുകയുള്ളൂ. യാത്രക്കാര്‍ സഹകരിക്കണമെന്ന് കൊണ്ടോട്ടി പോലിസ് ഇന്‍സ്പക്ടര്‍ എന്‍ബി ഷൈജു അറിയിച്ചു. യാതൊരു കാരണവശാലും യാത്രക്കാരെ സ്വീകരിക്കാന്‍ കുടുംബ സമേതം എയര്‍പോര്‍ട്ടിലേക്ക് വരരുതെന്ന് കലക്ടറുടെ കര്‍ശന നിര്‍ദേശം ഉണ്ട്.
അതേസമയം കൊറോണ രോഗ ബാധയുടെ പശ്ചാത്തലത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. ടെര്‍മിനല്‍ ബില്‍ഡിംഗ് ഏരിയയിലും സന്ദര്‍ശക ഗാലയറിയിലും ആരെയും പ്രവേശിപ്പിക്കില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ പോകുന്നവരെ യാത്രയാക്കാനായി വരുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments