tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ശസ്ത്രക്രിയക്കിടെ ശരീരത്തില്‍ പോള്ളലേറ്റ് കാന്‍സര്‍ രോഗി മരിച്ചു

റൊമാനിയ: ശസ്ത്രക്രിയ നടക്കുന്നതിനിടെ ശരീരത്തില്‍ പോള്ളലേറ്റ് കാന്‍സര്‍ രോഗി മരിച്ചു. റൊമാനിയയിലെ ബുച്ചാറെസ്റ്റിലാണ് സംഭവം. ഓപറേഷന്‍ ടേബിളില്‍ ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞയാഴ്ചയാണ് സംഭവം. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അണുബാധ തടയാനുപയോഗിച്ച മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശമുണ്ടായിരുന്നു. ഇതിന് പിന്നാലെ ഉപയോഗിച്ച വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശസ്ത്രക്രിയോപകരണത്തില്‍നിന്നാണ് രോഗിക്ക് തീപ്പിടിച്ചത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്നും റൊമാനിയയിലെ ആരോഗ്യമന്ത്രി പ്രഖ്യാപിച്ചു. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നു സര്‍ജറി ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അണുബാധ തടയാനുള്ള മരുന്നില്‍ ആല്‍ക്കഹോളിന്റെ അംശം പാടില്ലെന്നത് ഡോക്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post a Comment

0 Comments