tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഉംറ: ഏഷ്യൻ തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്: ഇന്ത്യ മൂന്നാം സ്ഥാനത്ത്

ദമാം: പ്രതിവാര ഉംറ സ്റ്റാറ്റിക്‌സ് കണക്കുകൾ സഊദി അറേബ്യ പുറത്ത് വിട്ടു. ആദ്യ മൂന്നാം സ്ഥാനത്ത് ഇന്ത്യ സ്ഥാനം പിടിച്ചതോടെ ഇന്ത്യയിൽ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവാണ് ഈ വർഷം രേഖപ്പെടുത്തിയിരിക്കുന്നത്.

2019 ഓഗസ്റ്റ് 31 മുതൽ ഡിസംബർ 20 വരെ സഊദി ഹജ്ജ് ഉംറ മന്ത്രാലയം 2,371,441 ഉംറ വിസകളാണ് തീർഥാടകർക്കായി അനുവദിച്ചത്. വിമാനമാർഗമാണ് ഏറ്റവും കൂടുതൽ തീർഥാടകർ എത്തിയിരിക്കുന്നത്.
പാകിസ്ഥാനിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ; 495,270 പേർ. രണ്ടാം സ്ഥാനത്ത് ഇന്തോനേഷ്യ 443,879. മൂന്നാം സ്ഥാനത്ത് ഇന്ത്യയുമാണ്. മലേഷ്യ, ഈജിപ്ത്, അൾജീരിയ, തുർക്കി, ബംഗ്ലാദേശ് , യു എ ഇ, ജോർദാൻ എന്നിവയാണ് ആദ്യ പത്ത് രാജ്യങ്ങളിൽ ഇടം നേടിയിരിക്കുന്നത്.


19,38,991 പേർ വിമാന മാർഗ്ഗവും 91,443 പേർ റോഡ് മാർഗ്ഗവും 779 പേർ കടൽ വഴിയുമാണ് ഉംറ കർമ്മങ്ങൾക്കായി പുണ്യ ഭൂമിയിലെത്തിയിരിക്കുന്നത്. ഇവരിൽ 15,59,764 പേർ വിശുദ്ധ ഉംറ കർമ്മവും പ്രവാചക നഗരിയായ മദീന മുനവ്വറയിലും സന്ദർശനം പൂർത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങിയിട്ടുണ്ട്.

ഉംറ തീർഥാടകർക്ക് മികച്ച സേനവങ്ങൾ നൽകുന്നതിന്റെ ഭാഗമായി എല്ലാ തീർഥാടകർക്കും സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിട്ടുണ്ട്. പുണ്യഭൂമിയിലെത്തുന്നവർക്ക് ലളിതമായും പ്രയാസരഹിതമായും കർമങ്ങൾ നിർവഹിച്ച്‌ മടങ്ങുന്നതിന്റെ ഭാഗമായാണ് ഹജ്ജ് ഉംറ മന്ത്രാലയം ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

അംഗീകൃത ട്രാവൽ ഏജന്റ് വഴിയോ ഓൺലൈൻവഴിയോ ഇൻഷുറൻസ് എടുക്കാവുന്നതാണ്. തീർത്ഥാടകരുടെ വിമാനം നിശ്ചിത സമയത്ത് പുറപ്പെടാതിരിക്കുക, മുന്നറിയിപ്പില്ലാതെ യാത്ര ക്യാൻസൽ ആയാലും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.കൂടാതെ അത്യാഹിത സമയങ്ങളിൽ ആംബുലൻസ് സേവനങ്ങൾ,അത്യാഹിത ഘട്ടങ്ങളിൽ ചികിത്സ എന്നിവയും ഇൻഷൂറൻസ് വഴി സേവനങ്ങൾ ലഭ്യമാവും.

Post a Comment

0 Comments