tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

16 കാരിയെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച കേസിലെ പ്രതി ഫര്‍സാന അറസ്റ്റില്‍

കാസര്‍കോട്: (2020 Jan 15, Samakalikam Vartha) 16 കാരിയെ തട്ടിക്കൊണ്ടുപോയി പെണ്‍വാണിഭത്തിനായി ഉപയോഗിച്ച കേസിലെ പ്രതി ഫര്‍സാന അറസ്റ്റിലായി. കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയായ ഫര്‍സാന (35)യെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് അറസ്റ്റു ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൊണ്ടുവന്ന് ടൂറിസ്റ്റ് ഹോമില്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലാണ് അറസ്റ്റ്. കേസിലെ നാലാം പ്രതിയാണ് ഫര്‍സാന. 2019 ല്‍ തിരുവമ്പാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. ഈ കേസില്‍ റിസോര്‍ട്ടുടമയടക്കം മൂന്നുപേര്‍ നേരത്തേ അറസ്റ്റിലായിരുന്നു. മലപ്പുറം പൂക്കോട്ടൂര്‍ വളമംഗലം എണ്ണക്കോട്ട് പറമ്പില്‍ മന്‍സൂര്‍ പാലത്തിങ്കല്‍ (27), കൊണ്ടോട്ടി തുറക്കല്‍ മന്‍സില്‍ വീട്ടില്‍ നിസാര്‍ ബാബു (37), റിസോര്‍ട്ടുടമ മലപ്പുറം ചീക്കോട് വാവൂര്‍ തെക്കുംകോളില്‍ മുഹമ്മദ് ബഷീര്‍ (49) എന്നിവരാണ് അറസ്റ്റിലായത്. കൂടരഞ്ഞി കക്കാടംപൊയില്‍ കരിമ്പിലെ ഹില്‍വ്യൂ റിസോര്‍ട്ടില്‍ 2019 ഫെബ്രുവരി 12നാണ് പെണ്‍കുട്ടിയെ എത്തിച്ചത്. ഫര്‍സാന കുട്ടിയെ ഇവിടെ താമസിപ്പിച്ച് മറ്റ് നിരവധിപ്പേര്‍ക്ക് കാഴ്ചവെച്ചതായും പരാതിയുണ്ട്. പെണ്‍കുട്ടിയെ ഫര്‍സാന കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലേക്ക് കൊണ്ടു പോയി വാടക ക്വാര്‍ട്ടേഴ്‌സുകളിലും റിസോര്‍ട്ടുകളിലും മറ്റും താമസിപ്പിക്കുകയും പെണ്‍വാണിഭത്തിന് ഉപയോഗിക്കുകയും ചെയ്തതായി വിവരം പുറത്തുവന്നിട്ടുണ്ട്. ഈ സംഭവത്തിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. പ്രദേശവാസികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് നേരത്തെ മൂന്നുപേര്‍ പിടിയിലായത്. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞതോടെയാണ് കേസ് ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറുകയായിരുന്നു.


Post a Comment

0 Comments