tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ജി.ആര്‍ ഇന്ദുഗോപന്റെ കഥ ‘ചെങ്ങന്നൂര്‍ ഗൂഡസംഘം’ വെള്ളിത്തിരയിലേക്ക്

പ്രശസ്ത എഴുത്തുകാരന്‍ ജി.ആര്‍ ഇന്ദുഗോപന്റെ കഥ ‘ചെങ്ങന്നൂര്‍ ഗൂഡസംഘം’ സിനിമയാകുന്നു. ചെങ്ങന്നൂര്‍ ഗൂഡസംഘത്തെ സിനിമയാക്കാന്‍ ഒരുങ്ങുന്നത് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സാണ്.

കൊച്ചി മുനമ്പം തീരത്ത് നിന്നും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ ദ്വീപുകളിലേക്കു അതി സാഹസികമായി സ്രാവ് പിടിക്കാന്‍ പോകുന്ന ഒരു കൂട്ടം മനുഷ്യരുടെയും അവരുടെ നേതാവിന്റെയും കഥയാണ് ചെങ്ങന്നൂര്‍ ഗൂഡസംഘം പറയുന്നത്.

നിലവില്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നല്‍ മുരളി എന്ന ചിത്രത്തിന്റെ നിര്‍മാണ തിരക്കിലാണ് സോഫിയ പോള്‍. ഓണത്തിനായിരിക്കും ഈ ചിത്രം എത്തുക. അതിനു ശേഷമാവും ചെങ്ങന്നൂര്‍ ഗൂഡസംഘം ആരംഭിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

0 Comments