tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ഐക്യാഹ്വാനവുമായി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ബഹുജന സംഗമം

കാഞ്ഞങ്ങാട് : പൗരത്വ ഭേദഗതി ബില്ലടക്കം രാജ്യത്ത് ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന വെല്ലുവിളികളില്‍ ഐക്യപ്പെടുവാന്‍ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ച ബഹുജന സംഗമം ആവശ്യപ്പെട്ടു. നോര്‍ത്ത് കോട്ടച്ചേരി ഡോ.ബി.ആര്‍ അംബേദ്ക്കര്‍ നഗരിയില്‍ നടത്തിയ ബഹുജന സംഗമം സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.


സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.വൈ.എഫ്.ഐ മുന്‍ അഖിലേന്ത്യ പ്രസിഡന്റ് കെ.കെ രാഗേഷ് എം.പി, ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍ എക്സ് എം.എല്‍.എ, എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍, കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു.


പരിപാടിയില്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളായ സി കുഞ്ഞാമദ് ഹാജി പാലക്കി, എ. ഹമീദ് ഹാജി, മുബാറക് ഹ സൈനാര്‍ ഹാജി, ബഷീര്‍ ആറങ്ങാടി, ജാതിയില്‍ ഹസൈനാര്‍, എം മൊയ്തു മൗലവി, കെ.യു ദാവൂദ് ഹാജി, മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് എം.പി ജാഫര്‍, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഗംഗാ രാധാകൃഷ്ണന്‍, സി.വി തമ്പാന്‍, ബില്‍ ടെക് അബ്ദുല്ല, വ്യവസായി ഡോ. സൈഫ് ലൈന്‍ അബൂബക്കര്‍, കെ.എം.സി.സി നേതാവ് കെ.ജി ബഷീര്‍, കാഞ്ഞങ്ങാട് യതീംഖാന പ്രസിഡന്റ് സി. കുഞ്ഞബ്ദല്ല ഹാജി പാലക്കി, ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി ജില്ലാ ജനറല്‍ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, എം.എസ്.എസ് നേതാവ് ഹംസ പാലക്കി, കെ.ടി അബ്ദുല്ല മുസ്ലിയാര്‍, തെരുവത്ത് മൂസ ഹാജി സംബന്ധിച്ചു.

Post a Comment

0 Comments