മഞ്ചേശ്വരം: (2020 Jan 18, Samakalikam Vartha)കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. മിയാപ്പദവ് വാണിവിജയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക രൂപയു(40)ടെ മൃതദേഹമാണ് ശനിയാഴ്ച രാവിലെ ഷിറിയ പാലത്തിന് സമീപം കടപ്പുറത്ത് കണ്ടെത്തിയത്. എസ് സി ബി ഉദ്യാവര്‍ ബ്രാഞ്ച് മാനേജര്‍ ചന്ദ്രന്റെ ഭാര്യയാണ്.
രണ്ടു ദിവസം മുമ്പാണ് രൂപയെ കാണാതായത്. ഇവരുടെ സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം മീഞ്ച സ്വദേശിനിയായ രൂപയുടേതാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായ് പരിയരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

0 Comments