tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

ശബരിമലയില്‍ മകരവിളക്ക് ഇന്ന്; ഭക്തിസാന്ദ്രമായി സന്നിധാനം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടനത്തിന്റെ സുപ്രധാന ചടങ്ങായ മകരവിളക്ക് ഇന്ന്. പൂജയ്ക്കും ദര്‍ശനത്തിനും ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ശബരീശ സന്നിധിയിലേക്ക് എത്തിക്കഴിഞ്ഞാല്‍ മേല്‍ശാന്തി അതേറ്റുവാങ്ങി അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തിയ ശേഷമാണ് മകരവിളക്ക് പൂജകള്‍ ആരംഭിക്കുക. ദേവസ്വം ബോര്‍ഡ് ഭാരവാഹികളുടെ നേതൃത്വത്തിലാണ് തിരവാഭരണം സന്നിധാനത്ത് ഏറ്റുവാങ്ങല്‍ ചടങ്ങ് നടക്കുന്നത്.
ഇന്ന് വെളുപ്പിന് ഭക്ത സഹസ്രങ്ങള്‍ ആത്മ നിര്‍വൃതി ആയി ശബരി ഗിരീശനു സംക്രമ പൂജ നടന്നു. പുലര്‍ച്ചെ 2.09 ആയിരുന്നു സംക്രമ പൂജ നടന്നത്. ഉത്തരയനത്തില്‍ നിന്നും ദക്ഷിനയനത്തിലേക്കുള്ള സൂര്യന്റെ പ്രയാണമായ മകര സംക്രമ മുഹൂര്‍ത്തത്തില്‍ കാനന വാസനു മകര സംക്രമ പൂജയും സംക്രമ അഭിഷേകവും നടന്നത്. പ്രധാന ചടങ്ങായ നെയ്യഭിഷേകത്തിന് തിരുവനന്തപുരം കവടിയാര്‍ രാജ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍ വഴി എത്തിച്ച നെയ് ആണ് ഉപയോഗിച്ചത്. സൂര്യോദയത്തിനു മുന്‍പായി മകര സംക്രമ സമയം വരുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമായാണ് എന്ന് ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. മകര സംക്രമ പൂജകാരണം രാത്രി 11 ന് ഹരിവരാസനം ചൊല്ലി നട അടച്ചില്ല.സംക്രമ പൂജയും അഭിഷേകവും കഴിഞ്ഞാണ് നട അടച്ചത്. ഇന്ന് വീണ്ടും പുലര്‍ച്ചെ നാലുമണിയ്ക്ക് പൂജകള്‍ ആരംഭിച്ചു. ഇന്ന് സന്ധ്യക്ക് പൊന്നമ്പലമേട്ടില്‍ തെളിയുന്ന മകരജ്യോതി കാണാനായി രണ്ടുദിവസമായി സന്നിധാനത്തേക്ക് ഭക്തജനങ്ങളുടെ നിലക്കാത്ത പ്രവാഹമാണ്. തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചതായി സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. വാഹനനിയന്ത്രണങ്ങള്‍ നിലക്കല്‍ മുതല്‍ ഇന്ന് കൂടുതല്‍ കര്‍ശനമായിരിക്കും. രാവിലെ 11ന് ശേഷം നിലക്കലില്‍ നിന്ന് സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടുകയില്ല. കെ.എസ്.ആര്‍.ടി.സി പമ്പയില്‍ നിന്നും 950 ബസ്സുകള്‍ സര്‍വീസ് നടത്തും.

Post a Comment

0 Comments