പയ്യന്നൂര്‍: (2020 Jan 15, Samakalikam Vartha) ഉത്സവരാവ് സമ്മാനിക്കാന്‍ കണ്ണൂര്‍ സര്‍വ്വകലാശാല കലോത്സവത്തിന് പയ്യന്നൂര്‍ കോളേജില്‍ തുടക്കമായി. സിനിമാ നാടക പ്രവര്‍ത്തകന്‍ പ്രമോദ് പയ്യന്നൂര്‍ സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ ടി.വി രാജേഷ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. സര്‍വകലാശാല വിദ്യാര്‍ത്ഥി ക്ഷേമ വിഭാഗം ഡയറക്ടര്‍ ഡോ. പ്രിയാ വര്‍ഗീസ് ആമുഖ പ്രഭാഷണം നടത്തി. യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ ശിശിര അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ പി.സി ശ്രീനിവാസ്, കെ.കെ സുരേഷ്‌കുമാര്‍, എ.പി രാഹുല്‍, സി.വി അജയ്ബാബു, ഷിബിന്‍ കാനായി, എ. നിഷാന്ത് എന്നിവര്‍ സംസാരിച്ചു. വിഷ്ണുരാജ് ടി.കെ സ്വാഗതവും എ.വി അനൂപ് നന്ദിയും പറഞ്ഞു. ഇന്ന് രചനാ മത്സരങ്ങളും, കവിതാലാപനം, പ്രസംഗം, പൂക്കളം, ക്ലേ മോഡലിംഗ് എന്നീ മത്സരങ്ങളാണ് നടന്നത്. സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 5ന് മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യോത്സവം, ചിത്രോത്സവം, സംഗീതോത്സവം, ദൃശ്യനാടകോത്സവം എന്നീ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരം നടക്കുക. കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ 103 കോളേജുകളില്‍ നിന്നായി 4092 പ്രതിഭകള്‍ പങ്കെടുക്കും. ഒന്‍പത് വേദികളിലായാണ് മത്സരം നടക്കുക.

0 Comments