tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കോളേജിന്റെ മുകളില്‍ നിന്ന് ചാടി പരിക്കേറ്റ പ്ലസ്ടു വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി


കല്‍പ്പറ്റ:  (2020 Feb 12, www.samakalikamvartha.com)ബത്തേരി ടൗണിലെ പാരലല്‍ കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി പരിക്കേറ്റതിനെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. അമ്പലവയല്‍ നരിക്കണ്ട് കണക്കയില്‍ മുസ്തഫയുടെ മകള്‍ തസ്‌നി (19) യാണ് മരിച്ചത്. ഈമാസം ആറാം തീയതി ഉച്ചയോടെയായിരുന്നു സംഭവം. കോളേജിലെ ഓപ്പണ്‍ പ്ലസ്ടു ക്ലാസ് കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥിനി വഴിമധ്യേ സുഹൃത്തുക്കളെ പറഞ്ഞയച്ചശേഷം വീണ്ടും കോളേജിലേക്ക് തിരിച്ചെത്തി കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. വീഴ്ച്ചയുടെ ആഘാതത്തില്‍ നട്ടെല്ലിനും ഇടുപ്പെല്ലിനും പൊട്ടലേറ്റ കുട്ടിയെ ആദ്യം ബത്തേരി ഗവ.താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

Post a Comment

0 Comments