tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്രചെയ്തവരെ തേടുന്നു


കണ്ണൂര്‍: (2020 March 13, www.samakalikamvartha.com)വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ച കണ്ണൂര്‍ പെരിങ്ങോം സ്വദേശിക്കൊപ്പം വിമാനത്തില്‍ യാത്രചെയ്തവരെ നിരീക്ഷിക്കാന്‍ തീരുമാനം. മാര്‍ച്ച് അഞ്ചിന് എസ്.ജി 54 സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ ദുബായില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലാണ് ഇയാള്‍ എത്തിയത്. ഈ വിമാനത്തിലെ മറ്റു യാത്രക്കാരെ തിരയുകയാണെന്ന് മലപ്പുറം കലക്ടര്‍ അറിയിച്ചു. രോഗലക്ഷണമുള്ളവര്‍ അടിയന്തരമായി ജില്ലയിലെ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണ്‍: 0483 2737858, 2737857. കോഴിക്കോട് ജില്ലാ കലക്ടറും ഇതുസംബന്ധിച്ച മുന്നറിയിപ്പ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളുമായി അടുത്ത് പെരുമാറിയ ഭാര്യയെയും മാതാവിനെയും നിരീക്ഷിച്ച് വരികയാണ്. കണ്ണൂര്‍ സ്വദേശിക്ക് പുറമെ തൃശ്ശൂര്‍ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. റാന്നിയില്‍ നിന്നും എത്തിയ കുടുംബത്തിനൊപ്പമായിരുന്നു ഇയാളും എത്തിയത്. കണ്ണൂര്‍ സ്വദേശി കഴിയുന്നത് പരിയാരം മെഡിക്കല്‍ കോളജിലും തൃശൂര്‍ സ്വദേശി മെഡിക്കല്‍ കോളജിലുമാണ് കഴിയുന്നത്. സംസ്ഥാനത്ത് ഇതുവരെ 19 കൊറോണ കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ മൂന്നു പേരുടെ രോഗം ഭേദമായിരുന്നു. തിരുവനന്തപുരത്ത് ഒരാള്‍ നിരീക്ഷണത്തിലുണ്ടെങ്കിലും പരിശോധനാഫലം പുറത്തുവന്നിട്ടില്ല.

Post a Comment

0 Comments