tea

Entertainment

Editors Choice

3/recent/post-list

Entertainment

Entertainment



Latest Posts

Samakalikam Vartha

Most Popular

നിരീക്ഷണത്തില്‍ കഴിയേണ്ടവര്‍ പുറത്തിറങ്ങിയാല്‍ നടപടി; ഐ. ജി വിജയ് സാഖറെ


കാസര്‍കോട്: (2020 March 27, www.samakalikamvartha.com)വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിക്കപ്പെട്ടവര്‍ പുറത്തിറങ്ങിയാല്‍ അവര്‍ക്കെതിരെ കര്‍ശന നിയമനടപടി. പുറത്തിറങ്ങിയാല്‍ അവരെ സര്‍ക്കാരിന്റെ പ്രത്യേക നിരീക്ഷണ സംവിധാനത്തിലേക്ക് മാറ്റും. ഇതുപോലെ കുറച്ച് ആളുകളെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന്  ഐ. ജി വിജയ് സാഖറെ.   കോവിഡ് 19 സ്ഥിരീകരിച്ചവരുടെ മുഴുവന്‍  സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അവരെ കര്‍ശന നിരീക്ഷണത്തിലാക്കും. രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് സമ്പര്‍ക്കം മൂലം രോഗം പകരാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണിത്. കോവിഡ് 19 ന്റെ വ്യാപനം തടയാന്‍ പോലീസും ആരോഗ്യവകുപ്പും അവരുടെ ആരോഗ്യം പോലും മറന്ന് പരമാവധി ശ്രമിക്കുന്നുണ്ട്. ഇതൊരു സാമൂഹ്യ പ്രതിബന്ധതയായി കണ്ട് പൊതുജനങ്ങളും ഇതിനോട് സഹകരിക്കണം. ഇന്ന്  കോവിഡ് 19 സ്ഥിരീകരിച്ച 34 പേരില്‍ ഏറെയും വിദേശത്തു നിന്നുള്ളവരാണ്. അതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല.  നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടവര്‍ ഒരു മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിയണം. യാതൊരു കാരണവശാലും പുറത്തിറങ്ങരുതെന്നും ഐ ജി പറഞ്ഞു.


Post a Comment

1 Comments